Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ മരിച്ചു.

വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ മരിച്ചു.
കണ്ണൂർ: വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി ശ്രീനിലയത്തില്‍ രാഗേഷ്‌ കായലൂർ (51) ആണ് മരിച്ചത്.
       ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ-ഇരിട്ടി റോഡില്‍ കോടതിക്ക്‌ സമീപത്ത് വച്ചായിരുന്നു അപകടം. റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ ടോറസ്‌ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂരുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ് വൈകിട്ട്‌ ഏഴരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
       പരേതനായ എ.സി. രാഘവൻ നമ്പ്യാരുടെയും ഓമനയുടെയും മകനാണ്‌. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കള്‍: ശ്രീനന്ദ രാഗേഷ്‌, സൂര്യതേജ്‌.

Post a Comment

0 Comments

Ad Code

Responsive Advertisement