Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് എം.എ. ബേബി.

കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് എം.എ. ബേബി.
തിരു.: കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആ പ്രശ്ന‌ങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും മന്ത്രി രാജിവയ്ക്കേണ്ടെ യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗസ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെയുള്ള 'സൈലൻസ് ഫോർ ഗസ്സ' പ്രതിഷേധത്തിൽ സിപിഎമ്മും ഭാഗമാകുമെന്ന് എം.എ. ബേബി പറഞ്ഞു. രാത്രി ഒമ്പത് മുതൽ അര മണിക്കൂർ ഫോണും കമ്പ്യൂട്ടറും പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കി പ്രതിഷേധിക്കുമെന്നും പ്രതിഷേധം അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement