Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടേക്ക് ഓഫിന് തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു.

ടേക്ക് ഓഫിന് തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു.
ബെംഗളൂരു: ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതുമൂലം ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകി. വിമാനത്തിൽ നിന്ന് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.
       എഐ 2414 വിമാനത്തിലാണ് ജൂലൈ 4ന് പുലർച്ചെ അസാധാരണ സംഭവങ്ങൾ നടന്നത്. നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ് പൈലറ്റ്. വിമാനം പറത്തേണ്ട ചുമതലയുണ്ടായിരുന്ന പൈലറ്റ് ടെക്നിക്കൽ ലോഗ് ബുക്ക് ഒപ്പിടുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സഹപൈലറ്റാണ് വിമാനം ഡൽഹിയിലേക്ക് പറത്തിയത്. മെഡിക്കൽ എമർജൻസി മൂലം സർവ്വീസിൽ താമസം വന്നതായാണ് എയർ ഇന്ത്യ പിന്നീട് പ്രസ്താവനയിൽ വിശദമാക്കിയത്. പ്രധാന പരിഗണന പൈലറ്റിന്റെ ആരോഗ്യത്തിനാണെന്നും എയർ ഇന്ത്യ വക്താവ് വിശദമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement