Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജിഎസ്ടിയിൽ ഇനി 5%, 18% സ്ലാബുകള്‍ മാത്രം; പുതിയ നിരക്കുകള്‍ക്ക് അംഗീകാരം.

ജിഎസ്ടിയിൽ ഇനി 5%, 18% സ്ലാബുകള്‍ മാത്രം; പുതിയ നിരക്കുകള്‍ക്ക് അംഗീകാരം.
ന്യൂഡൽഹി: പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിതല സമിതി. 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ആറംഗ മന്ത്രിതല സമിതി അംഗീകരിച്ചു. ഇനി മുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. ജിഎസ്ടി നിരക്കുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയാണ് കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിച്ചത്.
        നിലവില്‍ 12% നികുതിയുള്ള ഇനങ്ങളില്‍ ഭൂരിപക്ഷവും 5% സ്ലാബില്‍ വരും. 28% നികുതിയുള്ളവ കൂടുതലും 18% സ്ലാബില്‍ ഉള്‍പ്പെടും. വൈകാതെ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗവും കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിക്കാനുള്ള സാധ്യതയേറി. ജിഎസ്ടി കൗണ്‍സിലാണ് ശുപാര്‍ശകളിന്മേല്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജിഎസ്ടി ഇളവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement