Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോമാറ്റിക്, ഇ-വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം.

ഓട്ടോമാറ്റിക്, ഇ-വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം.
തിരു.: കാര്‍ ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) വിഭാഗത്തില്‍ ഓട്ടമാറ്റിക്, ഇ-വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. ഇത്തരം വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരെ തടയേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കുകയും വകുപ്പുതല നിര്‍ദ്ദേശം ഇറങ്ങുകയും ചെയ്‌തെങ്കിലും, സംസ്ഥാനത്തെ മിക്ക ഓഫീസിലും ഡ്രൈവിങ് ടെസ്റ്റിന് ഇവ അനുവദിച്ചിരുന്നില്ല. ഓട്ടോമാറ്റിക് ഇ-വാഹനങ്ങളില്‍ എല്‍എംവി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് ഏഴു ടണ്‍ ഭാരമുള്ള മിനി ടിപ്പറുകള്‍ വരെ ഓടിക്കാന്‍ അനുമതി ലഭിക്കുന്നതിലെ സുരക്ഷാവീഴ്ച യോഗത്തില്‍ ചര്‍ച്ചയായെങ്കിലും കോടതിവിധി പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍എംവി വിഭാഗത്തിന് ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ ഒരു വിഭാഗത്തില്‍ മാത്രമേ ടെസ്റ്റ് നടത്താന്‍ കഴിയുകയുള്ളൂ. ഓട്ടോമാറ്റിക്, ഇ-വാഹനങ്ങളുമായി വരുന്നവര്‍ക്ക് അവയില്‍ ടെസ്റ്റില്‍ പങ്കെടുക്കാം. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ഓട്ടോമാറ്റിക് വാഹനങ്ങളുണ്ടെങ്കിലും സ്‌കൂള്‍ രേഖകളില്‍ കൂട്ടിച്ചേര്‍ത്താല്‍ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഓഫീസ് നടപടി മാത്രമാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളും ഉപയോഗിക്കാനാകും.
     ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ലെന്നതും ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണമെന്നതുമായ തീരുമാനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement