Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി നിറവിൽ.

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി നിറവിൽ.
കൊല്ലം: മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക ചാരിറ്റി വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി, രജത ജൂബിലി നിറവിൽ.
ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജതജൂബിലി വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, സ്ഥാപക പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ശാസ്‌താംകോട്ട ഏലിയാ ചാപ്പലിൽ ഈ മാസം 23ന് നടക്കും. രാവിലെ 7ന് വിശുദ്ധ കുർബ്ബാനയ്ക്കും തുടർന്നുള്ള പ്രാർത്ഥനായോഗത്തിൻ്റെ ധ്യാനപ്രസംഗത്തിനും ആർദ്ര പ്രസിഡൻ്റ് ഡോ. ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്താ നേതൃത്വം നൽകും. 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ ബസേലിയോസ് മാർ തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് ‌മാർ ദിവന്നാസ്യോസ്  അനുഗ്രഹ പ്രഭാഷണം നടത്തും. ആർദ്ര പ്രസിഡൻ്റ് ഡോ. ഏബ്രഹാം മാർ സെറാഫീം അദ്ധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ചികിത്സാ ഉപകരണങ്ങളുടെ വിതരണ ഉത്ഘാടനം നിർവ്വഹിക്കും. കോവൂർ കുഞ്ഞുമോൻ എംഎൽഎ, വൈദിക ട്രസ്റ്റി ഫാ ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി ഏബ്രഹാം, അസോ. സെക്രട്ടറി അഡ്വ ബിജു ഉമ്മൻ എന്നിവർ സംസാരിക്കും. ആർദ്ര പ്രസിഡൻ്റ് ഏബ്രഹാം മാർ സെറാഫിം, സെക്രട്ടറി ജോസഫ് അലക്സാണ്ടർ, ഫാ. വിൽസൺ കെ.വൈ., റോയി തോമസ്, ജോൺസൺ കീപ്പള്ളി, ഐ.സി. തമ്പാൻ, മോനി കല്ലമ്പറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement