Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഗരമധ്യത്തിൽ ആറ് പേരെ തെരുവ് നായ ആക്രമിച്ചു.

നഗരമധ്യത്തിൽ ആറ് പേരെ തെരുവ് നായ ആക്രമിച്ചു.
കോട്ടയം: നഗരമധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി ആറ് പേരെ തെരുവ് നായ ആക്രമിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്തു നിന്ന് ഓടിയെത്തിയ നായ, ആദ്യം സ്റ്റാൻഡിന് സമീപത്തു വച്ച് രണ്ട് പേരെ കടിച്ചു. പിന്നീട് നിരവധി പേരെ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മുൻ നഗരസഭ ചെയർമാൻ പി.ജെ. വർഗീസ് അടക്കം നാല് പേർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സാജൻ കെ. ജേക്കബ്, ബി. വർഗീസ്, വിജെ ഫുട് വെയർ ജീവനക്കാരൻ ഷാനവാസ് എന്നിവർക്കാണ് കടിയേറ്റത്. 
     നായയെ പിന്നീട് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പിടികൂടി.
നായ്ക്ക് പേ വിഷബാധയേറ്റതായി  സംശയിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement