Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുപിഐക്ക് ചാർജ് ചുമത്തുന്ന കാര്യം അതിവിദൂരമല്ലന്ന് ആർബിഐ.

യുപിഐക്ക് ചാർജ് ചുമത്തുന്ന കാര്യം അതിവിദൂരമല്ലന്ന് ആർബിഐ.
ന്യൂഡൽഹി: യുപിഐ ഇടപാടുകൾ എക്കാലത്തും സൗജന്യം ആയിരിക്കില്ലെന്ന് ആർബിഐ ഗവർണ്ണർ സഞ്ജയ് മൽഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യുപിഐ ഇടപാടുകൾക്കായി വേണമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമായി. പുതിയ വായ്പാനയം പ്രഖ്യാപിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ​പ്രതികരണം.   
      യുപിഐ എപ്പോഴും സൗജന്യം ആയിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യുപിഐ ഇടപാടുകൾ നടത്താൻ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടി വരുമെന്നും ആർബിഐ ഗവർണ്ണർ പറഞ്ഞു. യുപിഐ സിസ്റ്റത്തിന്റെ ദീർഘകാല നിലനിൽപ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകൾ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീട്ടെയിൽ ഡിജിറ്റൽ പേയ്മെന്റുകളിൽ വിസയെ മറികടന്ന് ഇന്ത്യയുടെ യുപിഐ മുന്നേറിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഐഎംഎഫാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഇന്ത്യയിലെ 85 ശതമാനം പേയ്മെന്റുകളും യുപിഐയിലൂടെയാണ് നടക്കുന്നത്. ആഗോളതലത്തിൽ നടക്കുന്ന പേയ്മെന്റുകളിൽ 60 ശതമാനവും യുപിഐ വഴിയാണ്. പ്രതിദിനം 640 മില്യൺ ഇടപാടുകളാണ് യുപിഐ നടത്തുന്നത്. 24 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് യുപിഐ നടത്തുന്നത്. 32 ശതമാനം വർദ്ധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യുപിഐ ഇടപാടുകളിലുണ്ടായത്. യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ ഐസിഐസിഐ ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ആർബിഐ ഗവർണ്ണറുടേയും ​പ്രതികരണം പുറത്തു വന്നിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement