Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: കുടുങ്ങിയ മലയാളികൾ എല്ലാവരും സുരക്ഷിതർ.

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: കുടുങ്ങിയ മലയാളികൾ എല്ലാവരും സുരക്ഷിതർ.
ഉത്തരകാശി: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ് അറിയിച്ചു.. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വാഹനം ലൊക്കേറ്റ് ചെയ്തതായി ബന്ധുക്കളും അറിയിച്ചു.
         അപകടം ഉണ്ടായതിനു 4 കിലോമീറ്റർ അപ്പുറത്ത് ഗംഗോത്രിക്ക് സമീപമാണ് ഇവർ കുടുങ്ങി കിടക്കുന്നത്. കൊച്ചി സ്വദേശികളായ നാരായണൻ നായരും ശ്രീദേവി പിള്ളയും ഇവരിലുൾപ്പെട്ടിട്ടുണ്ട്. 28 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. റോ‍ഡുകൾ‌ ബ്ലോക്കായതിനാൽ തിരികെ മടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളതെന്നും മലയാളി സമാജം പ്രസിഡന്റ് വ്യക്തമാക്കി. ബസുകളെല്ലാം എട്ട് പത്ത് മണിക്കൂറായി കുടുങ്ങി കിടക്കുകയാണ്. സുരക്ഷ ഉദ്യോഗസ്ഥർ ഈ മലയാളി കുടുംബങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് ദിനേശ് വ്യക്തമാക്കി.
       അതേസമയം, മിന്നൽപ്രളയത്തിൽ ഒറ്റപ്പെട്ടു പോയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ കലാവസ്ഥ പ്രതികൂലമായതോടെ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement