Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് ചിങ്ങമാസം ഒന്ന്: മലയാളം പുതുവർഷാരംഭം.

ഇന്ന് ചിങ്ങമാസം ഒന്ന്: മലയാളം പുതുവർഷാരംഭം.
കോട്ടയം: ഇന്ന് ചിങ്ങമാസം ഒന്ന്: കൊല്ലവർഷാരംഭം. മലയാള മാസങ്ങളിലെ ആദ്യ മാസമായ ചിങ്ങത്തെ വരവേല്‍ക്കുകയാണ് മലയാളികള്‍. ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും മാസമെന്നാണ് ചിങ്ങം അറിയപ്പെടുന്നത്. ചിങ്ങമാസത്തിലെ അത്തം പിറക്കുന്നത് ഓഗസ്റ്റ് 26 ചൊവ്വാഴ്ചയാണ്. മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം ആഘോഷിക്കുന്നത് ചിങ്ങ മാസത്തിലാണ്. അതു കൂടാതെ പല വിധത്തിലുള്ള സന്തോഷകരമായ ഐശ്വര്യദായകമായ മാറ്റങ്ങള്‍ സംഭവിക്കുന്നതും ചിങ്ങ മാസത്തിലാണ്. കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമായതുകൊണ്ടു തന്നെ ഈ ചിങ്ങമാസത്തിന് വളരെയധികം പ്രാധാന്യം മലയാളികള്‍ നല്‍കുന്നു. സമ്പദ്സമൃദ്ധിയും ഐശ്വര്യവും കണ്ടുണരുന്നതിനു വേണ്ടി ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുന്ന ഒരു പുതുവര്‍ഷമായാണ് എല്ലാവരും ചിങ്ങമാസത്തെ കണക്കാക്കുന്നത്. 
        പഞ്ഞക്കര്‍ക്കിടകത്തിന് അവസാനം കുറിച്ച്‌ ചിങ്ങം ഒന്നിന് തുടക്കമിടുമ്പോള്‍ അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കുള്ള തുടക്കം കൂടിയാണ്. കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുരതകള്‍ ഉണര്‍ത്തുന്ന മാസം കൂടിമാണ് പൊന്നിന്‍ ചിങ്ങമാസം.  
        എന്നാൽ, ഇതെല്ലാം ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ് ചിങ്ങമാസത്തിലെ പല കാര്യങ്ങളും. വിളഞ്ഞ നെല്‍ക്കതിര്‍ കൊണ്ടുവന്ന് അകം നിറയ്ക്കുന്ന സമ്പന്നതയുടെ തുടക്കമാണ് ഓരോ മലയാളിക്കും ചിങ്ങം സമ്മാനിക്കുന്നത്
        ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. അറുപത് നാഴികയിലധികം ചിത്തിര നക്ഷത്രം വരുന്നതിനാൽ, രണ്ടു ദിവസം ചിത്തിരയാണ്. സെപ്റ്റംബര്‍ അഞ്ച് വെള്ളിയാഴ്ചയാണ് തിരുവോണം. സെപ്റ്റംബര്‍ നാലിന് ഉത്രാടം. തിരുവോണ ദിവസം തന്നെയാണ് ഇത്തവണ നബിദിനവും വരുന്നത്. സെപ്റ്റംബര്‍ ആറ് (മൂന്നാം ഓണം, അവിട്ടം), സെപ്റ്റംബര്‍ ഏഴ് (നാലാം ഓണം, ചതയം) ശനി, ഞായര്‍ ദിവസങ്ങളും അവധിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement