Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു.

മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു.
ഇടുക്കി: മൂന്നാർ - തേനി ദേശീയപാതയിൽ ദേവികുളത്തിനും ചിന്നക്കനാലിനും മദ്ധ്യേ ഗ്യാപ്റോഡിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ വർഷം ആധുനിക നിലവാരത്തിൽ നവീകരിച്ച റോഡിനോട് ചേർന്ന കുന്നാണ് ഇടിഞ്ഞത്. നിർമ്മാണ സമയത്ത് കനത്ത കോൺക്രീറ്റ് സംരക്ഷണ മതിൽ നിർമ്മിച്ചിരുന്നു. ഇതും തകർത്തുകൊണ്ടാണ് മണ്ണിടിഞ്ഞത്.
       എല്ലാ മഴക്കാലത്തും ഇത്തരത്തിൽ ഒന്നിലേറെ തവണ മണ്ണിടിയുന്നതിനാലാണ് സംരക്ഷണഭിത്തി കെട്ടിയത്. ഈ കുന്നിലെ മണ്ണ് തീരെ ഉറപ്പില്ലാത്തതാണെന്നും നാട്ടുകാർ പറയുന്നു. തുടർച്ചയായി മഴ പെയ്താൽ, വീണ്ടും മണ്ണിളകി കൂടുതൽ ഒലിച്ച് പോരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement