Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇ–ഹെല്‍ത്ത് പദ്ധതി 1001 കേന്ദ്രത്തിൽ സജ്ജം.

ഇ–ഹെല്‍ത്ത് പദ്ധതി 1001 കേന്ദ്രത്തിൽ സജ്ജം.
തിരു.: സംസ്ഥാനത്തെ നിരവധി ജനങ്ങൾക്ക് ആശ്വാസമേകിയ ഇ-ഹെൽത്ത് പദ്ധതി 1001 ആശുപത്രികളിൽ സജ്ജമായതായി മന്ത്രി വീണാ ജോർജ്. വരിനിന്ന് സമയം കളയാതെ രോഗികൾക്ക് വേഗത്തിലും എളുപ്പത്തിലും ചികിത്സാസൗകര്യം ലഭ്യമാക്കുന്ന ഡിജിറ്റൽ സംവിധാനത്തിലൂടെ 2.63 കോടിയിലധികം പേർ സ്ഥിര യുഎച്ച്ഐഡി രജിസ്ട്രേഷൻ പൂർത്തിയാക്കി.
     താൽക്കാലിക രജിസ്ട്രേഷനിലൂടെ 6.73 കോടിയിലധികം തവണ ചികിത്സതേടി. 16.85 ലക്ഷം പേർ ഇ ഹെൽത്ത് മുഖേന അഡ്‌മിറ്റായി. ഡിജിറ്റലായി പണമടയ്ക്കൽ, ഒപി ടിക്കറ്റ്, എം-ഇ ഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനങ്ങൾ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. രണ്ടാമതും ചികിത്സ തേടണമെങ്കിൽ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവുമുണ്ട്. ഇ ഹെൽത്ത് പോർട്ടൽ (https://ehealth.kerala.gov.in) വഴിയും എം ഇ ഹെൽത്ത് ആപ്പ് (https://play.google.com/store/apps/details? id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാൻസ് ടോക്കൺ എടുക്കാം.

യുണീക് ഹെൽത്ത് ഐഡി എങ്ങനെ  സൃഷ്ടിക്കാം ?
     https://ehealth.kerala.gov.in എന്ന പോർട്ടൽ വഴിയാണ് യുഎച്ച്ഐഡി സൃഷ്‌ടിക്കേണ്ടത്. രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്‌ത ശേഷം ആധാർ നമ്പർ നൽകുക. ആധാർ രജിസ്റ്റർ ചെയ്‌ത നമ്പരിൽ ഒടിപി വരും. ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭിക്കും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‌വേഡും മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കാം. ഫോൺ: ദിശ-104, 1056, 0471 2552056, 2551056.

Post a Comment

0 Comments

Ad Code

Responsive Advertisement