Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൈ ഡൈനിങ്ങിനിടെ വിനോദ സഞ്ചാരികൾ 120 അടിയോളം ഉയരത്തിൽ കുടുങ്ങി.

സ്കൈ ഡൈനിങ്ങിനിടെ വിനോദ സഞ്ചാരികൾ 120 അടിയോളം ഉയരത്തിൽ കുടുങ്ങി. 
ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ അന്തരീക്ഷത്തിൽ കുടുങ്ങി. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങൾ അടക്കം അഞ്ചു പേരാണ് ഒന്നര മണിക്കൂറോളം 120 അടിയോളം ഉയരത്തിൽ അന്തരീക്ഷത്തിൽ കുടുങ്ങിയത്. 
       ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. ക്രെയിനിന്റെ സഹായത്തോടെ ഡൈനിങ് ടേബിളടക്കം ഘടിപ്പിച്ച പ്രത്യേക പ്ലാറ്റ്ഫോം ആളുകൾ കയറിയശേഷം മുകളിലേക്ക് ഉയർത്തുകയും അവിടെ വെച്ച് ഭക്ഷണം നൽകുന്നതുമാണ്  സ്കൈ ഡൈനിങ്ങ്. ഇതിൽ ക്രെയിനിന് തകരാർ സംഭവിച്ചതോടെയാണ് വിനോദ സഞ്ചാരികൾ മുകളിൽ കുടുങ്ങിപ്പോയത്. തുടർന്ന് പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് വടംകെട്ടി അഞ്ചു പേരെയും താഴെയിറക്കി. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വടംകെട്ടി മുകളിലേയ്ക്ക് കയറിയാണ് കുടുങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികളെയും മറ്റുള്ളവരെയും താഴെയെത്തിച്ചത്. കണ്ണൂർ സ്വദേശികളായ വിനോദസഞ്ചാരികളാണ് കുടുങ്ങിയത്.



Post a Comment

0 Comments

Ad Code

Responsive Advertisement