Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചരക്കുതീവണ്ടി പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ചരക്കുതീവണ്ടി പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 
കൊച്ചി: കളമശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. തുടർന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. കളമശ്ശേരിയില്‍ നിലവില്‍ ഒരു ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. ഇതിനാല്‍ത്തന്നെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുകയാണ്. കളമശേരിയില്‍ നിന്നും സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.
       അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ചരക്കു ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയില്‍ റെയില്‍പാളം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡും ഇടിച്ചു മുന്നോട്ടു പോയി വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

    വൈകിയോടുന്ന ചില ട്രെയിനുകള്‍ :-
എറണാകുളം- ബെംഗളൂരു വന്ദേഭാരത് ( രണ്ടു മണിക്കൂറോളം)
മംഗളൂരൂ- തിരുവനന്തപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (ഒരു മണിക്കൂറും 25 മിനിറ്റും)
കന്യാകുമാരി- പൂണെ എക്‌സ്പ്രസ് ( മൂന്നു മണിക്കൂറും 25 മിനിറ്റും)
ആലപ്പുഴ- ചെന്നൈ സെന്‍ട്രല്‍ (രണ്ടു മണിക്കൂര്‍)
എറണാകുളം- ഷൊര്‍ണൂര്‍ മെമു (52 മിനിറ്റ്)
മുംബൈ എല്‍ടിടി- തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ (ഒരു മണിക്കൂറും 18 മിനിറ്റും)
തിരുവനന്തപുരം -യശ്വന്ത്പുര്‍ എസി എക്‌സ്പ്രസ് (രണ്ടര മണിക്കൂര്‍)
ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (ഒരു മണിക്കൂറും 44 മിനിറ്റും)
കന്യാകുമാരി -കെഎസ്ആര്‍ ബെംഗളൂരു ( രണ്ടു മണിക്കൂര്‍)
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (ഒരു മണിക്കൂറും 22 മിനിറ്റും)


Post a Comment

0 Comments

Ad Code

Responsive Advertisement