Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിസ്‌തുമസ്‌ പരീക്ഷ ഡിസംബർ 15ന്‌ തുടങ്ങും.

ക്രിസ്‌തുമസ്‌ പരീക്ഷ ഡിസംബർ 15ന്‌ തുടങ്ങും.
തിരു.: ഹയർ സെക്കൻഡറി ഒഴികെയുള്ള ക്ലാസുകളിൽ ക്രിസ്‌തുമസ്‌ പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന. ഡിസംബർ 15ന് പരീക്ഷ ആരംഭിച്ച് 23ന് അവധിക്കായി അടക്കാനാണ് ധാരണ. ജനുവരി അഞ്ചിന് വീണ്ടും തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്കൂ‌ൾ തുറന്നതിനു ശേഷം ജനുവരി ഏഴിന് നടത്തും.
      തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടമായി പരീക്ഷ നടത്താനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ, അവധിക്കും മുമ്പും ശേഷവുമായി പരീക്ഷ നടത്തിയാൽ വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം ഉണ്ടാകാൻ ഇടയുണ്ടെന്ന് അഭിപ്രായമുയർന്നതിനാലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ് പരീക്ഷ. എന്നാൽ, ഡിസംബർ ഒൻപതിനും 11നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ മാറ്റാൻ നിർബന്ധിതമായത്.

Post a Comment

0 Comments

Ad Code

Responsive Advertisement