Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു.

കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു.
ഇടുക്കി: സംസ്കാരചടങ്ങിന് കുഴിയെടുക്കുന്നതിനിടെ കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു മരണം. വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരിച്ചത്. 
     കഴിഞ്ഞ ദിവസം കുഴഞ്ഞു വീണു മരിച്ച വ്യാപാരി പൊന്നുസ്വാമിയുടെ സംസ്കാരച്ചടങ്ങിന് കുഴി എടുക്കുന്നതിനിടെ തൊട്ടടുത്ത ശവകുടീരത്തിലെ സ്ലാബ് ഇടിഞ്ഞ്, കറുപ്പസ്വാമിയുടെ ദേഹത്തേക്ക് വീഴുകയാണ് ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement