Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാങ്കിനു മുന്നില്‍ കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.

ബാങ്കിനു മുന്നില്‍ കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.
തിരു.: പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്എൻ നഗറില്‍ അശ്വതി വീട്ടില്‍ മാധവൻ അജയകുമാർ ആണ് മരിച്ചത്.
     എസ്ബിഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഉടൻ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.  
        കഴിഞ്ഞ ദിവസം മാധവൻ ബാങ്കിൽ എത്തിയതായി ജീവനക്കാ‌ർ പറയുന്നു. എന്നാല്‍, വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ലെന്നും പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement