Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓടിക്കൊണ്ടിരിക്കുന്ന കാറിൻ്റെ ഡോറിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം; കേസെടുത്ത് പോലീസ്.

ഓടിക്കൊണ്ടിരിക്കുന്ന കാറിൻ്റെ ഡോറിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം; കേസെടുത്ത് പോലീസ്.


ആലപ്പുഴ: റോഡിൽ അപകടകരമായ അഭ്യാസം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര ജോയിൻ്റ് ആർടിഒ ആണ് കേസെടുത്തത്. നൂറനാട് സ്വദേശികളാണ് കാറിൽ അഭ്യാസപ്രകടനം നടത്തിയത്. കാറിൻ്റെ ഡോറിലിരുന്ന് സഞ്ചരിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചു. അപകടങ്ങൾ പതിവായ കായംകുളം - പുനലൂർ റോഡിലാണ് യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത്. റോഡ് യാത്രക്കാരാണ് യുവാക്കളുടെ അപകടയാത്രയുടെ വീഡിയോ പകർത്തിയത്. കൊട്ടാരക്കര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കാൾ യാത്ര ചെയ്തത്. അഭ്യാസപ്രകടനം ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയപ്പോൾ അടുത്തുള്ള പെട്രോൾ പമ്പിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement