Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പട്ടാപ്പകല്‍ വീട്ടിൽ നിന്ന് സ്വര്‍ണ്ണം മോഷണം പോയ കേസ്; ഒരു വര്‍ഷത്തിനു ശേഷം മരുമകൾ പിടിയിൽ.

പട്ടാപ്പകല്‍ വീട്ടിൽ നിന്ന് സ്വര്‍ണ്ണം മോഷണം പോയ കേസ്; ഒരു വര്‍ഷത്തിനു ശേഷം മരുമകൾ പിടിയിൽ.
ആലപ്പുഴ: വീട്ടില്‍ നിന്ന്‌ പട്ടാപ്പകല്‍ പതിനാലര പവന്‍ സ്വര്‍ണ്ണം മോഷണം പോയ കേസില്‍ ഒരു വര്‍ഷത്തിനു ശേഷം മരുമകൾ പിടിയിലായി. കായംകുളത്തിന് സമീപം പുതുപ്പള്ളി തെക്ക്‌ നെടിയത്ത്‌ വീട്ടില്‍ ഗോപിക (27) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ വര്‍ഷം മെയ്‌ 10ന്‌ ഉച്ചയ്‌ക്ക് 12നും രാത്രി ഏഴിനും ഇടയിലായിരുന്നു സംഭവം. പുതുപ്പള്ളി പ്രയാര്‍ വടക്ക്‌ പനക്കുളത്ത്‌ പുത്തന്‍വീട്ടില്‍ ഗോപാലന്റെ മകന്‍ സാബു ഗോപാലന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന്‌ പതിനാലര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്‌ടിച്ച കേസിലാണ്‌ സാബുവിന്റെ ഭാര്യയായ ഗോപിക പിടിയിലായത്‌. സാബുവിന്റെ വീട്ടില്‍ നടന്ന മോഷണത്തിനു പിന്നില്‍ ആ വീട്ടിലുള്ള ആരോ തന്നെയാണെന്ന്‌ സംശയം തോന്നി കുടുംബാംഗങ്ങളെ പോലീസ്‌ നിരീക്ഷിച്ചു വരുകയായിരുന്നു.
ഗോപികയെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തതോടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായതിനെത്തുടർന്ന് സാബുവിന്റെ വീട്ടിലെത്തിച്ച്‌ അന്വേഷണം നടത്തിയതോടെ നഷ്‌ടപ്പെട്ടു എന്നു പറഞ്ഞ സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു.. തുടര്‍ന്ന്‌ ഗോപികയെ വിശദമായി ചോദ്യം ചെയ്‌തതോടെ പതിനാലര പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയത്‌ ഗോപികയാണെന്ന്‌ സമ്മതിച്ചു. മോഷണമുതലുകള്‍ ഗോപിക ബന്ധുവിനെക്കൊണ്ട്‌ വില്‍പ്പന നടത്തുകയും വിറ്റു കിട്ടിയ പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച്‌ ബാങ്കില്‍ പണയംവച്ച സ്വര്‍ണ്ണം എടുത്തതായും സമ്മതിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement