Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു.

ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു.
ചങ്ങനാശേരി: എംസി റോഡിൽ എസ്ബി കോളേജിന് സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. പെരുന്ന മലേക്കുന്ന് സ്വദേശി പുത്തൻപറമ്പിൽ അനിമോൻ പി.സി. (അനികുട്ടൻ -49) ആണ് മരിച്ചത്.
എസ്ബി കേളേജിന് സമീപം ഓട്ടോറിക്ഷയിൽ എത്തിയ യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോ തിരിക്കുമ്പോൾ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ അനിമോൻ തെറിച്ചു പുറത്തു പോവുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്ത് കിടന്ന് ടിപ്പറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
സംഭവസ്ഥലത്തു വെച്ചു തന്നെ
മരണം സംഭവിച്ചു. ചങ്ങനാശ്ശേരി എൻഎസ്എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് സമീപഉള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് അനിമോൻ. ഭാര്യ സുശീല (മിനി). മക്കൾ: അർജുൻ, ലക്ഷ്മി.

Post a Comment

0 Comments

Ad Code

Responsive Advertisement