Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിടഭാഗം ഇടിഞ്ഞു വീണു: ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിടഭാഗം ഇടിഞ്ഞു വീണു: ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്. 
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കറ്റു. ഒറീസ സ്വദേശി കബി നായിക്കി (45) നാണ് പരിക്കേറ്റത്.
       ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൻ്റെ പഴയ സർജറി ബ്ലോക്കിൽ ശുചിമുറി തകർന്ന് വീട്ടമ്മ മരിച്ച സ്ഥലത്തിൻ്റെ എതിർഭാഗത്ത് പ്രവർത്തിക്കുന്ന രണ്ടാം വാർഡിൻ്റെ ശുചിമുറി പുനർനിമ്മാണം നടത്തി കൊണ്ടിരിക്കുമ്പോഴാണ് കോൺക്രീറ്റ് പാളി അടർന്നു വീണത്. ഇതര സംസ്ഥാന തൊഴിലാളികളായ നാലു പേർ ഈ സമയം ഇവിടെ ജോലി ചെയ്തിരുന്നു. സ്ലാബ് അടർന്നു വീഴുന്നത് ശ്രദ്ധയിൽ പെട്ട മൂന്ന് പേർ ശബ്ദമുണ്ടാക്കി ഓടി രക്ഷപെട്ടെങ്കിലും കബി നായിക്കിൻ്റെ മേൽ കോൺക്രീറ്റ് പാളി പതിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ നായിക്കിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
       ഈ പഴയ കെട്ടിടം പൊളിച്ചു നീക്കാൻ സർക്കാർ ടെണ്ടർ വിളിച്ചിരുന്നു. എന്നാൽ, ടെണ്ടർ നടപടികൾ പൂർത്തികരിച്ചെങ്കിലും തുടർനടപടി വൈകുകയാണ്. നടപടികൾ വൈകുന്നത് ഈ വിധത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement