Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥികളെ കയറ്റാത്ത സ്വകാര്യ ബസ് റോഡിൽ കിടന്ന് തടഞ്ഞ് ട്രാഫിക് ഹോം ഗാർഡ്.

വിദ്യാർത്ഥികളെ കയറ്റാത്ത സ്വകാര്യ ബസ് റോഡിൽ കിടന്ന് തടഞ്ഞ് ട്രാഫിക് ഹോം ഗാർഡ്.
കോഴിക്കോട്: വിദ്യാർത്ഥികളെ കയറ്റാതെ പോവാനൊരുങ്ങിയ സ്വകാര്യ ബസ് റോഡിൽ കിടന്ന് തടഞ്ഞ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ്. കോഴിക്കോട്-കുന്ദമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് മുന്നിലാണ് ഹോം ഗാർഡിന്റെ പ്രതിഷേധം.
       സ്ഥിരമായി വിദ്യാർത്ഥികളെ അവഗണിക്കുന്ന ബസ് പതിവുപോലെ കുട്ടികളെ കയറ്റാതെ മുന്നോട്ട് പോവുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ബസ് തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല. ഇതോടെ മറ്റു വഴികളില്ലാതെ ഹോം ഗാർഡ് ബസിന് മുന്നിലേക്ക് ചാടിവീണ് റോഡിൽ കിടന്നു. 'എന്നാൽ എന്റെ നെഞ്ചത്തുകൂടി കയറ്റ്, അല്ലാതെ ഈ വണ്ടി ഇവിടുന്ന് പോകില്ല.' എന്ന് ഹോം ഗാർഡ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഈ സംഭവം കണ്ടുനിന്ന വിദ്യാർത്ഥികൾ ഒന്നടങ്കം കയ്യടിച്ച് ഹോം ഗാർഡിന് പിന്തുണ നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement