Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മ ക്രൂരമായി മർദ്ദിച്ചതായി നോട്ടുബുക്കിൽ കുട്ടിയുടെ കുറിപ്പ്.

നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മ ക്രൂരമായി മർദ്ദിച്ചതായി നോട്ടുബുക്കിൽ കുട്ടിയുടെ കുറിപ്പ്. 
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മ ക്രൂരമായി മർദ്ദിച്ചതായി പരാതി. വിദ്യാർത്ഥിയുടെ മുഖത്ത് മർദ്ദനമേറ്റത്തിന്റെ പാടുകളുണ്ട്. നൂറനാട് പൊലീസ് മൊഴിയെടുത്തു.
        സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകള്‍ കണ്ട് ക്ലാസ് ടീച്ചർ ചോദിച്ചപ്പോഴാണ് രണ്ടാനമ്മ മർദ്ദിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. ഉടൻ തന്നെ സ്കൂള്‍ ഹെഡ്മാസ്റ്ററെ അറിയിക്കുകയും ഹെഡ്മാസ്റ്റർ ബാലാവകാശ കമ്മീഷനെ അറിയിക്കുകയും ആയിരുന്നു. തുടർന്ന് ബാലാവകാശ കമ്മീഷൻ വന്ന് കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയുടെ അടുത്ത് നിന്ന് കണ്ടെത്തിയ നോട്ട്ബുക്കില്‍ രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതകള്‍ വിവരിക്കുന്നുണ്ട്. 'എനിക്ക് അമ്മയില്ലെന്ന്' പറഞ്ഞാണ് കുട്ടി കുറിപ്പ് ആരംഭിക്കുന്നത്. പ്ലേറ്റ് സ്കൂളില്‍ മറന്നു വെച്ചതിനും, അനുജനുമായി വഴക്ക് ഉണ്ടാക്കിയതിനുമെല്ലാം രണ്ടാനമ്മയില്‍ നിന്നും മർദ്ദനമേറ്റതായി കുറിപ്പില്‍ പറയുന്നു. ഒരിക്കല്‍ പ്ലേറ്റ് മറന്നു വെച്ചപ്പോള്‍ തന്നെ മർദ്ദിച്ചതായും കുട്ടിയുടെ നോട്ട്ബുക്കില്‍ പറയുന്നു. സെറ്റിയിൽ ഇരിക്കുന്നതും ബാത്റൂമിൽ കയറുന്നതിലും വിലക്ക് ഏർപ്പെടുത്തിയതായും കുറിപ്പിലുണ്ട്. എൻ്റെ അനുഭവം എന്ന പേരിലാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.  സംഭവത്തെ തുടർന്ന് രണ്ടാനമ്മയെയും അച്ഛനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

Post a Comment

0 Comments

Ad Code

Responsive Advertisement