Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്ത് ഇനിമുതല്‍ 'ഡിജിപിൻ', എങ്ങനെ നിങ്ങളുടെ ഡിജിറ്റല്‍ വിലാസം കണ്ടെത്താം ?

രാജ്യത്ത് ഇനിമുതല്‍ 'ഡിജിപിൻ', എങ്ങനെ നിങ്ങളുടെ ഡിജിറ്റല്‍ വിലാസം കണ്ടെത്താം ?

ന്യൂഡൽഹി: പോസ്റ്റല്‍ വിലാസങ്ങളുടെ ആകര്‍ഷണമായിരുന്ന പിന്‍ കോഡുകളുടെ യുഗം അവസാനിച്ചിരിക്കുന്നു. ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് ഇതിന് ബദലായി 'ഡിജിപിന്‍' എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിയ്ക്കും. പരമ്പരാഗത പിന്‍ കോഡുകള്‍ വിശാലമായ ഒരു പ്രദേശത്തെ ഉള്‍ക്കൊള്ളുന്നതായിരുന്നെങ്കില്‍ നിങ്ങളുടെ വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. പത്ത് ഡിജിറ്റുള്ള ആല്‍ഫന്യൂമറിക് കോഡാണ് ഡിജിപിന്‍ ആയി ഉപയോഗിക്കുന്നത്. വ്യക്തികള്‍ക്ക് അവരുടെ വീടിന്‍റെയും വസ്തുവിന്റേയും കൃത്യമായ ലൊക്കേഷന്‍ എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം. ഇതിനായി സര്‍ക്കാര്‍ പ്രത്യേക വെബ്സൈറ്റും രൂപീകരിച്ചിട്ടുണ്ട്. പുതിയ സംവിധാനം എത്തുന്നതോടെ പോസ്റ്റല്‍ സര്‍വീസ്, കൊറിയറുകള്‍ തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവയുടെ സേവനങ്ങള്‍ വരെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ് നടത്തുന്നവര്‍ക്കും ഡിജിപിന്‍ ഉപയോഗപ്രദമാകും.

നിങ്ങളുടെ ഡിജിപിന്‍ എങ്ങനെ കണ്ടെത്താം ? 

https://dac.indiapost.gov.in/mydigipin/home എന്ന സര്‍ക്കാര്‍ വെബ്‌സൈറ്റാണ് ഡിജിപിന്‍ കണ്ടെത്താനായി തയ്യാറാക്കിയിട്ടുള്ളത്. ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തിയതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ 10 അക്ക ഡിജിപിന്‍ മനസ്സിലാക്കാനാകും. നാല് മീറ്റര്‍ ചുറ്റളവിലുള്ള കൃത്യമായ ലൊക്കേഷന്‍ ഇതുവഴി അറിയാനാകും എന്നതാണ് ഡിജിപിന്നിനെ മറ്റ് അഡ്രസ് സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

       ഐഐടി ഹൈദരബാദും എന്‍ആര്‍എസ്‌സിയും ഇസ്രൊയുമായി സഹകരിച്ചാണ് ഇന്ത്യാ പോസ്റ്റ് ഡിജിപിന്‍ എന്ന ജിയോകോഡഡ് ഡിജിറ്റല്‍ വിലാസ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡിജിപിന്‍ ഓഫ്‌ലൈനായും ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement