Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാസപ്പിറവി കണ്ടു: കേരളത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വ്യാഴാഴ്ച, നബിദിനം സെപ്റ്റംബർ 16 തിങ്കളാഴ്ച.

മാസപ്പിറവി കണ്ടു: കേരളത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വ്യാഴാഴ്ച, നബിദിനം സെപ്റ്റംബർ 16 തിങ്കളാഴ്ച.


കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടർന്ന് കേരളത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വ്യാഴാഴ്ചയും നബിദിനം സെപ്റ്റംബർ 16ന് തിങ്കളാഴ്ചയും. ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബകർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ ആണിത് അറിയിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ മാസത്തിലെ 12-ാം തീയതിയാണ് ലോകമെമ്പാടും നബിദിനം ആഘോഷിക്കുന്നത്.
         വിവിധ മുസ്ലിം സംഘടനകളും പള്ളി-മദ്രസാ കമിറ്റികളും നബിദിനത്തോടനുബന്ധിച്ച്‌ വൈവിധ്യമാർന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കലാപരിപാടികളും ഘോഷയാത്രകളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

Post a Comment

0 Comments

Ad Code

Responsive Advertisement