Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളെ തിരുവോണം; ഇന്ന് ഉത്രാടപ്പാച്ചിൽ.

നാളെ തിരുവോണം; ഇന്ന് ഉത്രാടപ്പാച്ചിൽ.


കോട്ടയം: മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഓണപ്പൂക്കളങ്ങൾ ഒരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും. 
        ഇന്നത്തെ ദിവസം ഉത്രാടപ്പാച്ചിൽ ആണ്. അത്തച്ചമയത്തില്‍ തുടങ്ങി ഓണത്തിന്‍റെ ഐതിഹ്യം കുടികൊളളുന്ന തൃക്കാക്കരയിലെ ഓണത്തപ്പനുമെല്ലാം ഉള്‍ക്കൊളളുന്ന ഓണ വിശേഷങ്ങളാണ്  എറണാകുളത്ത്. കച്ചവടക്കാരെ സംബന്ധിച്ച് വിലക്കുറവിന്‍റെ മഹാമേള കൂടിയാണ് ഓണക്കാലം. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മാത്രമല്ല, അര്‍ദ്ധരാത്രി വരെ വില്‍പ്പന നടത്തി ഇലക്ട്രോണിക്സ് ഷോപ്പുകള്‍ വരെ ഓണം ബമ്പറൊരുക്കുന്ന തിരക്കിലാണ്. ഉത്രാടം കഴിഞ്ഞ് തിരുവോണത്തെ വരവേല്‍ക്കുന്ന സന്തോഷമാണ് ഓരോരുത്തരിലും. ആ സന്തോഷം പങ്കിടാനുളള തയ്യാറെടുപ്പും.
        അതേസമയം, മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ ആചാരം മാത്രമാണെന്ന് പറഞ്ഞ് ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുവരും നമ്മുടെ ഇടയിലുണ്ട്. ഓണത്തിന് പിന്നിലെ ഐതീഹ്യങ്ങൾ ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ടാണെങ്കിലും മലയാളികളുടെ ആഘോഷപരിപാടികൾക്ക് യാതൊരു വേലിക്കെട്ടുകൾ ഇല്ലെന്നതും ആശ്വാസകരമാണ്.

     എല്ലാ വായനക്കാർക്കും ഉത്രാടദിനാശംസകൾ

Post a Comment

0 Comments

Ad Code

Responsive Advertisement