Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 38 ജീവനക്കാരെക്കൂടി സസ്പെൻഡ് ചെയ്തു.

അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 38 ജീവനക്കാരെക്കൂടി സസ്പെൻഡ് ചെയ്തു. 


തിരു.: അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 38 ജീവനക്കാരെ റവന്യു വകുപ്പ് സസ്പെൻഡ് ചെയ്തു. സർവേയും ഭൂരേഖയും വകുപ്പിലെ നാലു ജീവനക്കാർ ഉള്‍പ്പെടെ ഉള്ളവർക്കാണ് സസ്പെൻഷൻ. ഇവരില്‍നിന്ന് അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കാനും നിർദ്ദേശിച്ചു.
        സർവേയും ഭൂരേഖയും വകുപ്പിലെ ഓഫീസ് അസിസ്റ്റന്റ്, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ ഉള്ളവരാണ് സസ്പെൻഷനിലായത്. റവന്യു വകുപ്പില്‍ യുഡി ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റ്, എല്‍ഡി ടൈപ്പിസ്റ്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്തികയിലുള്ളവരാണ് ക്ഷേമപെൻഷൻ വാങ്ങിയത്. 4400 രൂപ മുതല്‍ 53,400 രൂപ വരെ കൈപ്പറ്റിയവർ ഇക്കൂട്ടത്തിലുണ്ട്.
        വിവിധ വകുപ്പുകളിലെ 1458 ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങിയെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. ഇവർക്കെതിരേ വകുപ്പുകള്‍ നടപടി സ്വീകരിച്ചു വരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement