Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.


എറണാകുളം: തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ട്രാവലറിന്‍റെ ഡ്രൈവറായ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 
          ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രാവലിന്‍റെ പകുതിയാളം ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ വളവിൽ വെച്ചാണ് അപകടമുണ്ടായത്. ഈ വളവിലെ റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement