Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പതിനാറുകാരനെ പീഡിപ്പിച്ച പത്തൊമ്പതുകാരി പിടിയിൽ.

പതിനാറുകാരനെ പീഡിപ്പിച്ച പത്തൊമ്പതുകാരി പിടിയിൽ.


കൊല്ലം: പതിനാറുകാരനെ പീഡിപ്പിച്ച പത്തൊമ്പതുകാരി പോലീസിന്‍റെ പിടിയിലായി.ചവറ, ശങ്കരമംഗലം കുമ്പളം സ്വദേശിയായ യുവതിയെ ആണ് വള്ളികുന്നം സർക്കിള്‍ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. 
       ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16കാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. പത്തനംതിട്ട ബസ് സ്റ്റാൻഡില്‍ നിന്നും ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച്‌ യുവതി പീഡിപ്പിച്ചതായി 16കാരൻ മൊഴി നല്‍കി. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിൽ ആയിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാർ, പെണ്‍കുട്ടിയെ ബന്ധു കൂടിയായ 16കാരന്‍റെ വീട്ടില്‍ നിർത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് ഇരുവരും പോയത്. ഇരയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 
         മൈസൂർ, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇവർ താമസിച്ചതായി പോലീസ് പറയുന്നു. പ്രതിയെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement