Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു.

മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു.


ന്യൂഡൽഹി:  മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് (92) അന്തരിച്ചു. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
       2004-'14 കാലഘട്ടത്തിൽ 10 വർഷം തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച മൻമോഹൻ സിംഗ്, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായി ലോകം അംഗീകരിച്ച വ്യക്തിത്വവും ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായാണ് അറിയപ്പെട്ടിരുന്നത്. റിസർവ്വ് ബാങ്ക് ഗവർണ്ണർ, രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ, ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ, നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രി, രാജ്യസഭാ പ്രതിപക്ഷ നേതാവ്, യുജിസി അദ്ധ്യക്ഷൻ തുടങ്ങിയ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്
        ഇന്ത്യയെ സാമ്പത്തികമായി ഉയർത്തുന്നതിന് അദ്ദേഹം സ്വീകരിച്ച നിർണ്ണായ നിലപാടുകൾ ഏറെ ചർച്ചയായിട്ടുണ്ട്. 1980–'82 കാലയളവിൽ ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു. 1982ൽ റിസർവ്വ് ബാങ്ക് ഗവർണ്ണറായി. 1991ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണ് റിസർവ്വ് ബാങ്ക് ഗവർണ്ണറായിരുന്ന മൻമോഹൻ സിംഗിനെ ധനമന്ത്രിയാക്കിയത്. 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോളാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. 2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു. 33 വർഷം അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement