Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ.

കൊല്ലം: മൈനാഗപ്പള്ളി സ്വദേശി ശ്യാമയെ (26) കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ. പോസ്റ്റ്മോർട്ടത്തില്‍ കൊലപാതകം ആണെന്ന് തെളിഞ്ഞതിനാ പിന്നാലെ ആണ് അറസ്റ്റ്.
        ശ്യാമയുടെ ഭർത്താവ് രാജീവിനെ (38) ഇന്നലെ രാത്രിയിലാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം തറയില്‍ തലയിടിച്ച്‌ വീണ് മരിച്ചെന്ന് വരുത്തിതീർക്കാനായിരുന്നു ഇയാളുടെ ശ്രമം. മൈനാഗപ്പള്ളി കല്ലുകടവ് പാലത്തിനു സമീപം കട നടത്തുകയാണ് രാജീവ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഇവർ തമ്മില്‍ തർക്കങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ശ്യാമയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് രാജീവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയ്ക്കു പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തു വരുകയാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement