Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് യൂണിഫോം സർവീസുകളിലെ പിഎസ്‍സി നിയമനത്തിന് വെയിറ്റേജ്.

സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് യൂണിഫോം സർവീസുകളിലെ പിഎസ്‍സി നിയമനത്തിന് വെയിറ്റേജ്.


തിരു.: സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റുകൾക്ക് യൂണിഫോം സർവീസുകളിലെ പിഎസ്‌സി നിയമനത്തിന് വെയിറ്റേജ്. സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾക്ക് യൂണിഫോം സർവീസുകളിൽ പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
         പിഎസ്‌സി മുഖേന പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ, ഫയർ & റെസ്ക്യൂ, മോട്ടോർ വെഹിക്കിൾ എന്നീ യൂണീഫോം സർവ്വീസുകളിലേക്ക് നടത്തുന്ന നിയമനത്തിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് പരമാവധി 5 ശതമാനം വെയിറ്റേജ് നൽകും. ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലായി 4 വർഷം ട്രയിനിംഗ് പൂർത്തിയാക്കുകയും എ+ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്കാണ് പരമാവധി നൽകാവുന്ന 5% വെയിറ്റേജ് ലഭിക്കുക.
          സ്‌കൂൾ തലത്തിൽ നിന്നു തന്നെ കഴിവും സാമൂഹിക പ്രതിബദ്ധതയും ഉള്ളവരെ സർവീസിലേയ്ക്ക് ആകർഷിക്കാനും വാർത്തെടുക്കാനും ഈ തീരുമാനം സഹായകമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൂടുതൽ ഗൗരവത്തോടെയും ആത്മാർത്ഥതയോടെയും സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയെ സമീപിക്കാൻ വിദ്യാർത്ഥികൾക്ക് ഈ തീരുമാനം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. വിദ്യാർത്ഥികൾക്കിടയിൽ നിയമാവബോധവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്. അച്ചടക്കവും സാമൂഹ്യപ്രതിബദ്ധതയും ഉള്ള യുവതലമുറയെ വാർത്തെടുക്കാൻ സഹായകമായ പദ്ധതി എന്ന നിലയ്ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെ വളർത്താൻ നമുക്ക് സാധിക്കണം. അതിനാവാശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി കുറിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement