Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിൻ തട്ടി ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു.

ട്രെയിൻ തട്ടി ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു.


കോട്ടയം: ട്രെയിൻ തട്ടി ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു. ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം.
മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 5.15ന് കോട്ടയത്തു നിന്നും പുറപ്പെട്ട കോട്ടയം - നിലമ്പൂർ എക്സ്പ്രസ് ട്രയിനാണ് തട്ടിയത്. മൂന്ന് പേരും ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഹോൺ അടിച്ചിട്ടും മാറിയില്ല. ഈ പ്രദേശം ആൾ സഞ്ചാരമില്ലാത്തതും ഒഴിഞ്ഞതുമാണ്. അതു കൊണ്ടുതന്നെ ആത്മഹത്യ ചെയ്യാനായി ഇവിടെ എത്തിയതാകാം ഇവരെന്നാണ് പ്രാഥമിക നിഗമനം.
       എറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തെ തുടർന്ന് കോട്ടയത്തു നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോയ പല ട്രെയിനുകളും വൈകി.

Post a Comment

0 Comments

Ad Code

Responsive Advertisement