Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് ആറ്റുകാല്‍ പൊങ്കാല ; ഭക്തസഹസ്രങ്ങളെക്കൊണ്ട് നിറഞ്ഞ് തലസ്ഥാനം.

ഇന്ന് ആറ്റുകാല്‍ പൊങ്കാല ; ഭക്തസഹസ്രങ്ങളെക്കൊണ്ട് നിറഞ്ഞ് തലസ്ഥാനം.


തിരു.: ചരിത്രപ്രസിദ്ധമാം ആറ്റുകാല്‍ പൊങ്കാല ഇന്ന്. ഭക്തസഹസ്രങ്ങൾ തലസ്ഥാന നഗരിയിലേയ്ക്ക് ഒഴുകിയെത്തുന്നു. തിരുവനന്തപുരത്ത് എവിടെയും ഭക്തരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകിട്ട് ദേവീദർശനത്തിനായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നീണ്ട ക്യൂ ആണ് ഉണ്ടായിരുന്നത്.
        രാവിലെ 9.45ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. കണ്ണകി ചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ചാലുടനെ, തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരൻ നമ്പൂതിരി ശ്രീകോവിലില്‍ നിന്നു ദീപം പകർന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകരും. 10.15നാണ് അടുപ്പുവെട്ട്. 1.15നാണ് നിവേദ്യം. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കാല അർപ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെമ്പാടും അടുപ്പുകള്‍ നിരന്നിട്ടുണ്ട്.
        വ്യാഴാഴ്ച വൈകുന്നേരം എട്ടുമണി വരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രണങ്ങള്‍ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. പൊങ്കാല ദിവസം പ്രത്യേക പാസുള്ള പുരുഷന്മാർക്ക് മാത്രമാണ് ക്ഷേത്ര കോമ്പൗണ്ടിലേക്ക് പ്രവേശനാനുമതി. സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് നി‍‍ർദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement