Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു.

അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. 


ആലപ്പുഴ: തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപം അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയയും (35) 13 വയസുളള മകളും ആണ് മരിച്ചത്.
        സ്കൂട്ടറിൽ എത്തിയ ശേഷം ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
     ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.          
         കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement