Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബഹിരാകാശത്തു കൂട്ടിച്ചേർത്ത സ്പേഡെക്സ് ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന പ്രക്രിയ വിജയം കണ്ടു.

ബഹിരാകാശത്തു കൂട്ടിച്ചേർത്ത സ്പേഡെക്സ് ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന പ്രക്രിയ വിജയം കണ്ടു. 


ബംഗളൂരു: ബഹിരാകാശത്തു കൂട്ടിച്ചേർത്ത സ്പേഡെക്സ് ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന പ്രക്രിയ വിജയം കണ്ടു. ചന്ദ്രയാൻ-4 ഉൾപ്പെടെയുള്ള ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ നിർണ്ണായകമാകുന്ന സാങ്കേതിക മുന്നേറ്റം ഇതോടെ ഐഎസ്ആർഒ കൈവരിച്ചു. യുഎസ്, റഷ്യ, ചൈന എന്നിവയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി.
       ഡിസംബർ 30നു വ്യത്യസ്ത‌ ഭ്രമണപഥങ്ങളിലായി വിക്ഷേപി ച്ച സ്പേഡെക്സ്-01, സ്പേഡെക്സ്-02 ഉപഗ്രഹങ്ങളെ ജനുവരി 16നാണ് ബഹിരാകാശത്തു വച്ച് കൂട്ടിച്ചേർത്തത്. തുടർന്ന് ഒറ്റ ഉപഗ്രഹമായി പ്രവർത്തിച്ചിരുന്ന ഇവ ഇന്നലെ രാവിലെ 9.15നു മൊറീഷ്യസിനു മുകളിൽ എത്തിയപ്പോഴാണ് വേർപെടുത്തിയത്. ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്കിൽ (ഇസ്ട്രാക്) നിന്നു 2 ഉപഗ്രഹങ്ങൾക്കും വെവ്വേറെ കമാൻഡുകൾ നൽകിത്തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement