Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മസാലദോശ കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത: മൂന്നു വയസ്സുകാരി മരിച്ചു.

മസാലദോശ കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത: മൂന്നു വയസ്സുകാരി മരിച്ചു. 
തൃശൂർ: മസാലദോശ കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്നു വയസ്സുകാരി മരിച്ചു. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്.
          ശനിയാഴ്ച വിദേശത്തു നിന്ന് എത്തിയ ഹെൻട്രിയെ നെടുമ്പാശ്ശേരിയില്‍ നിന്ന് വിളിച്ചു കൊണ്ടുവരുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടർന്ന് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒലിവിയയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ മറ്റ് രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു. പുതുക്കാട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement