Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിനി ടെമ്പോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

മിനി ടെമ്പോ ഇടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
തിരുവല്ല: മീൻ കയറ്റിവന്ന മിനി ടെമ്പോ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ ട്രയിനറായ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവൻ്റെയും പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത്. ഇന്ന് രാവിലെ 8.30ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചാണ് അപകടം. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവൻ്റെ തല തകർന്ന് തൽക്ഷണം മരിക്കുകയായരുന്നു. 
          തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഹോസ്പിറ്റൽ ട്രയിനിംഗിന് നടത്തി വരുകയായിരുന്നു രോഹിത്. ടെമ്പോ മറികടക്കുന്നതിനിടെ തട്ടിവീണ സ്കൂട്ടർ യാത്രക്കാരൻ കുന്നുമ്മ സ്വദേശി സിജിക്കും പരിക്കേറ്റിരുന്നു. എടത്വാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement