Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടിയില്ല: യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്.

ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടിയില്ല: യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്.
കൊല്ലം: ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടാത്തതിന്‍റെ പേരിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. കൂട്ടിക്കടയിൽ വിവാഹ സൽക്കാരത്തിനു ശേഷം ഭക്ഷണം കഴിക്കാനിരുന്ന കേറ്ററിങ് തൊഴിലാളികൾ തമ്മിലാണ് ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിന്‍റെ പേരിൽ തർക്കം ഉണ്ടാവുകയും കൂട്ട അടിയിൽ കലാശിക്കുകയും ചെയ്തത്. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരിക്ക്.
      ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. വിവാഹത്തിനെത്തിയ അതിഥികൾക്ക് ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നപ്പോൾ ആയിരുന്നു സംഭവം. കേറ്ററിങ് തൊഴിലാളികൾ തമ്മിൽ ബിരിയാണി വിളമ്പുന്നതിനിടയിലാണ് ഒരു വിഭാ​ഗം യുവാക്കൾക്ക് സാലഡ് ലഭിക്കാത്തത് ചൂണ്ടികാട്ടി ത‍ർക്കം ആരംഭിച്ചത്. പിന്നാലെയാണ് സം​ഘ‍ർഷമായി. അടിയുണ്ടാക്കിയവ‍‍ർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement