Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാൽനട യാത്രികനെ ബസ് ഇടിച്ചു തെറിപ്പിച്ചു.

കാൽനട യാത്രികനെ ബസ് ഇടിച്ചു തെറിപ്പിച്ചു.
കോട്ടയം: ഏറ്റുമാനൂരിൽ കാൽനട യാത്രികനെ ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
        എംസി റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെ ആണ് അപകടമുണ്ടായത്. മുന്നിൽ പോയ കാർ ഇടതു വശത്തേയ്ക്ക് നീങ്ങിയപ്പോൾ പിന്നാലെ വന്ന ബസ് ഇടതുവശത്തു കൂടി കയറിവന്ന് കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽനട യാത്രക്കാരൻ തെറിച്ചു വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ആയിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡ് അരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും കാറിലും ഇടിച്ച ശേഷമാണ് നിന്നത്. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement