Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.
തൃശൂർ: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിനി ജയശ്രീ (60) ആണ് മരിച്ചത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രവീന്ദ്രന്‍ (70) കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
       ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു അപകടം. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് തീപിടിത്തം ഉണ്ടായത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. വീടിൻ്റെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ അടക്കം അപകടത്തില്‍ തകര്‍ന്നിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement