Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവരാത്രി ആഘോഷം: പൂജവയ്പ് ഇന്ന്.

നവരാത്രി ആഘോഷം: പൂജവയ്പ് ഇന്ന്.
കോട്ടയം: ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്പ് ഇന്ന്. ആശ്വിനമാസത്തിലെ വെളുത്തപക്ഷ അഷ്ടമി സന്ധ്യയ്ക്കു വരുന്ന ദിവസമാണു പൂജവയ്പ്പ്. ഇന്നു വൈകുന്നേരം 4.34 ന് അഷ്ടമി ആരംഭിക്കും. അതുകൊണ്ട് ഇന്നു സന്ധ്യയ്ക്ക് ആയിരിക്കും പൂജവയ്പ്. നാളെ ദുർഗാഷ്ടമിയും ബുധനാഴ്ച മഹാനവമിയും കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് പൂജയെടുപ്പും വിദ്യാരംഭവും.
        പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് 6.30നു സരസ്വതി മണ്ഡപത്തിൽ പൂജവയ്ക്കും. കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്ന് 3.30നു ഘോഷയാത്ര ആരംഭിക്കും. 5.30നു പരുത്തുംപാറ കവലയിൽ സംഗമിക്കും. ഇവിടെ നിന്നു സരസ്വതീമണ്ഡപത്തിലേക്ക് ഗ്രന്ഥഘോഷയാത്ര നടക്കും. ഗ്രന്ഥ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയതിനു ശേഷമാണ് പൂജവെയ്പ്പ്.

Post a Comment

0 Comments

Ad Code

Responsive Advertisement