Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി മണ്ഡലവ്രതകാലം ഒഴിവാക്കി നിശ്ചയിക്കണം: ശബരിമല അയ്യപ്പ സേവാസമാജം.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി മണ്ഡലവ്രതകാലം ഒഴിവാക്കി നിശ്ചയിക്കണം: ശബരിമല അയ്യപ്പ സേവാസമാജം.
കൊച്ചി: കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി മണ്ഡലവ്രതകാലം ഒഴിവാക്കി നിശ്ചയിക്കണമെന്നു ശബരിമല അയ്യപ്പ സേവാസമാജം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എറണാകുളം പാവക്കുളം ഹിന്ദു സാംസ്കാരിക കേന്ദ്രത്തിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. 
        ഭക്തജനങ്ങൾക്കു ആത്മീയവും വിശ്വാസപരവുമായ നിരവധി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ, ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനും വോട്ടവകാശം വിനിയോഗിക്കാനും തടസ്സം നേരിടും- ഇത് ഒഴിവാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സമാജം സംസ്ഥാന പ്രസിഡൻറ് പി.എൻ. നാരായണവർമ്മ തമ്പുരാൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻ്റ് എസ്.ജെ.ആർ. കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കേ.സി. നരേന്ദ്രൻ, വി.കെ. വിശ്വനാഥൻ, എ.ആർ. മോഹൻ, വി. വിശ്വാരാജ്, അഡ്വ. ജയൻ ചെറുവള്ളി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement