Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സപ്ലൈകോയിൽ ഉത്രാടദിന വിലക്കുറവ്.

സപ്ലൈകോയിൽ ഉത്രാടദിന വിലക്കുറവ്.
തിരു.: സപ്ലൈകോയിൽ ഉത്രാടദിനമായ ഇന്ന് പ്രത്യേക വിലക്കുറവ്.  തെരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങൾക്ക്, 10% വരെ വിലക്കുറവ് ലഭിക്കും. 
     ഓണത്തോടനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റർജെന്റുകൾ, ശബരി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമെ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും. 13 ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് സെപ്റ്റംബർ നാലു വരെ നൽകുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement