Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹിന്ദി ഭാഷ നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ.

ഹിന്ദി ഭാഷ നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ.
ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിന് തടയിടാനുള്ള ശ്രമവുമായി തമിഴ്നാട് സർക്കാർ. ഹിന്ദി ഭാഷക്ക് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തുന്ന ബിൽ നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിക്കും.
          ഹിന്ദി ഭാഷയിലുള്ള ഹോർഡിങ്ങുകൾ ബോർഡുകൾ, സിനിമകൾ, ഗാനങ്ങൾ എന്നിവയെല്ലാം നിരോധിക്കുന്ന ബില്ലാണ് നിയമസഭക്ക് മുന്നിൽ വെക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. തമിഴരുടെ മേൽ നിർബന്ധിച്ച് ഭാഷ അടിച്ചേൽപ്പിക്കരുതെന്നും ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും മുഖ്യമന്ത്രി സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
     ത്രിഭാഷാ ഫോർമുലയുടെ പേരിൽ ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിർക്കുന്നുവെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹിന്ദി ഭാഷാ നിരോധന ബില്ലുമായി തമിഴ്നാട് സർക്കാർ രംഗത്തു വരുന്നത്. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ എന്നിവയ്ക്ക് ഗുണം ചെയ്തുവെന്നും തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement