Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിയിൽ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.

ലോറിയിൽ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.
കൊച്ചി: ലോറിയിൽ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്തു വെച്ചാണ് സംഭവം. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്തു വെച്ച് ലോറി റോഡിലെ ഗട്ടറിൽ ചാടിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ലോറിയുടെ പിന്നിൽ ബൈക്കിൽ വരുകയായിരുന്ന ബിനീഷിന്റെ ദേഹത്തേക്ക് ലോറിയിൽ നിന്നും ആസിഡ് തെറിച്ചു വീഴുകയായിരുന്നു. ബിനീഷിൻ്റെ കൈയിലാണ് കൂടുതലായും ആസിഡ് വീണിരിക്കുന്നത്. ഒപ്പം കഴുത്തിൻ്റെ ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. ബിനീഷ് നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഐസിയുവിലാണ്. ലോറി ഹാജരാക്കാൻ എറണാകുളം സൗത്ത് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement