Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻ ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു.

മുൻ ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു.
കോട്ടയം: മുൻ രാജ്യാന്തര ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ (61) അന്തരിച്ചു. 80കളുടെ അവസാനവും 90കളുടെ ആദ്യവും ദേശീയ അത്‌ലറ്റിക്സിൽ കേരളത്തിൻ്റെ അഭിമാന താരമായിരുന്നു സെബാസ്റ്റ്യൻ.
     1987ൽ തിരുവനന്തപുരത്ത് ദേശീയ ഗെയിംസിൽ ലോങ്ജംപിൽ പി.വി. വിൽസന് സ്വർണ്ണം, സെബാസ്റ്റ്യന് വെള്ളി എന്ന നിലയിൽ ആയിരുന്നു. തൊട്ടുപിന്നാലെ ഗുണ്ടൂരിൽ, മത്സര ഫലം നേരെ തിരിച്ചായിരുന്നു. ഇവർക്കൊപ്പം ശ്യാംകുമാറും ഉണ്ടായിരുന്നു. കൽക്കട്ട സാഫ് ഗെയിംസിൽ ശ്യാമിനു സ്വർണ്ണം സെബാസ്റ്റ്യന് വെള്ളി എന്ന നിലയിൽ ആയിരുന്നു. സെബാസ്റ്റ്യൻ സ്പ്രിൻ്റിലും മികവു കാട്ടിയിരുന്നു. റയിൽവേ ജീവനക്കാരൻ ആയിരുന്ന സെബാസ്റ്റ്യൻ ആരോഗ്യ പ്രശ്നങ്ങളാൽ ഏതാനും വർഷം മുൻപ് വിരമിച്ചു. 
         സെബാസ്റ്റ്യൻ്റെ ഭാര്യ മേരി തോമസ് (റിട്ട. വില്ലേജ് ഓഫീസർ) സ്പ്രിൻറിൽ അഖിലേന്ത്യാ അന്തർ സർവകലാശാലാ ചാംപ്യൻ ആയിരുന്നു. മകൻ: എബി സെബാസ്റ്റ്യൻ (കാനഡ). മകൾ: ആഗ്നസ് മനു (കാനഡ). മരുമകൻ: മനു കല്ലുപുരയിടത്തിൽ പറത്താനം (കാനഡ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30നു പറത്താനം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement