നിരണം വലിയ പള്ളിപ്പെരുന്നാൾ ആരംഭിച്ചു: 27ന് സമാപിക്കും.തിരുവല്ല: നിരണം വലിയപള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാൾ തുടങ്ങി. 27ന് സമാപിക്കും. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ പെരുന്നാളിൻറെ ഒരുക്കം എന്ന നിലയിൽ അഖണ്ഡ പ്രാർത്ഥന നടന്നു.
നാളെ രാവിലെ 6.30ന് പ്രഭാത നമസ്ക്കാരവും തുടർന്ന് വി. കുർബ്ബാനയും ഫാ. ജോർജ് പനയ്ക്കാമറ്റത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ശേഷം 10ന് പരുമല പള്ളിയിൽ നിന്നും ചെമ്പെടുപ്പ് റാലി നടക്കും. 15 ന് വൈകുന്നേരം 3.30ന് തോമത്തുകടവിൽ നിന്നും ആഘോഷപൂർവ്വമായ കൊടി ഘോഷയാത്ര. 5ന് നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കൊടിയേറ്റും. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന റമ്പാൻ പാട്ടിൻ്റെ നൃത്തം. 16ന് 3.30ന് മലങ്കര ഓർത്തഡോക്സ് സഭയിൽ പുതുതായി ആരംഭിച്ച സെെൻ്റ ജോസഫ് ഫെലോഷിപ്പിന്റെ നിരണം യൂണിറ്റ് ഉൽഘാടനം, 5.30ന് മദ്ധ്യസ്ഥ പ്രാർത്ഥന. 17ന് രാവിലെ 6.30ന് വി. കുർബാന. 10ന് സുവിശേഷ സംഘത്തിിൻ്റെ ഭദ്രാസന സമ്മേളനം, വൈകിട്ട് 6.30ന് ക്രിസ്ത്യൻ സംഗീത നിശ.
18ന് രാവിലെ 6.30ന് വി. കുർബാന, 9ന് മർത്തമറിയം സമാജം ഭദ്രാസന സമ്മേളനം. 3ന് വൈദിക സമ്മേളനം, വൈകിട്ട് 6.30ന് കോട്ടയം സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് നയിക്കുന്ന സ്മാർ സുബഹോ സംഗീത സന്ധ്യ. ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പാ നേതൃത്വം നൽകും. 20 ന് രാവിലെ വി. കുർബാന, 9ന് ലോകത്തിലെ വിവിധ സഭ പാരമ്പര്യത്തിലുള്ള കുരിശുകൾ, ബൈബിളുകൾ എന്നിവയുടെ പ്രദർശനം ദി ക്രോസ് & ദി ബൈബിൾ. അന്നേ ദിവസം മർത്ത മറിയം സമാജം നടത്തുന്ന നസ്രാണി പലഹാര മേള. 21ന് രാവിലെ 6.30ന് പ്രഭാത നമസ്ക്കാരവും വി. കുർബ്ബാനയും. വൈകുന്നേരം 5.30ന് പരുമല പള്ളിയിൽ നിന്നും പ്രദക്ഷിണം. 22 ന് രാവിലെ 6.30ന് പരിമോറോൻ പരിശുദ്ധ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രഭാത നമസ്ക്കാരവും അഞ്ചിൽമേൽ കുർബ്ബാനയും ശേഷം ഭവനത്തിന്റെ താക്കോൽ ദാനം, വിദ്യാർത്ഥികളെ ആദരിക്കൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടവകാംഗങ്ങളെ ആദരിക്കൽ. പ്രദിക്ഷണം, സ്ലൈഹീക വാഴ്വ്, വെച്ചൂട്ട് എന്നിവ നടക്കും.
25 ന് 3ന് പ്രഭാത നമസ്ക്കാരവും തീജ്വാല ശുശ്രൂഷയും വൈകിട്ട് 6ന് എംജിഓസിഎസ്എം നയിക്കുന്ന ശിശിരരാവ് എന്ന ക്രിസ്തുമസ് പരിപാടി. 26ന് രാവിലെ 6.30ന് കുർബ്ബാന, വൈകുന്നേരം 5 മണിയ്ക്ക് നിരണം ഇലഞ്ഞിക്കൽ ചാപ്പലിൽ നിന്നും പ്രദക്ഷിണം. 27ന് പ്രഭാത നമസ്ക്കാരവും വി. മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊടിയിറക്ക് ഉണ്ടാകുമെന്ന് ഫാ. ഷിബു തോമസ് ആമ്പല്ലൂർ, ഫാ.ജിതിൻ അലക്സ് മണപ്പുറത്ത്, ട്രസ്റ്റി മോഹൻ എം. ജോർജ് മട്ടക്കൽ, സെക്രട്ടറി തോമസ് ഫിലിപ്പ് വിഴലിൽ എന്നിവർ അറിയിച്ചു.
0 Comments