Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.സി. കേശവൻ നായർ അന്തരിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.സി. കേശവൻ നായർ അന്തരിച്ചു. 
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.സി. കേശവൻ നായർ (93) അന്തരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും കോട്ടയം പ്രസ്ക്ലബ് മുൻ സെക്രട്ടറിയുമായിരുന്ന കഞ്ഞിക്കുഴി വാർത്താ നഗർ അപ്സരയിൽ കെ.സി. കേശവൻ നായർ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ നടക്കും.
       കേരളഭൂഷണം, കേരള കൗമുദി, മലയാളരാജ്യം, കേരളജനത, ദീപിക, ജന്മഭൂമി എന്നീ ദിനപത്രങ്ങളിൽ സേവനം അനുഷ്ഠിച്ചു. 1980ൽ കേരള പ്രത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി, പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. പത്രപ്രവർത്തക യൂണിയൻ ദേശീയ സമിതി അംഗമായിരുന്നു. തിരുനക്കരയിലെ ആദ്യ പ്രസ് ക്ലബ് മന്ദിര നിർമ്മാണ കമ്മിറ്റി കൺവീനർ, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 
       മാധ്യമ പ്രവർത്തകർക്കായി കഞ്ഞിക്കുഴിയിൽ വാർത്താ നഗർ എന്ന പേരിൽ പാർപ്പിട സമുച്ചയം ക്രമീകരിക്കാൻ മുൻകൈ എടുത്തു. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: എസ്. ജ്യോതിശ്രീ (അദ്ധ്യാപിക, പരിപ്പ് ഹൈസ്കൂൾ), പരേതയായ എസ്. ജയശ്രീ.

Post a Comment

0 Comments

Ad Code

Responsive Advertisement