Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്: ജനവിധി അറിയാൻ ഇനി ഏതാനും മിനിറ്റുകളുടെ മാത്രം.

തദ്ദേശ തെരഞ്ഞെടുപ്പ്: ജനവിധി അറിയാൻ ഇനി ഏതാനും മിനിറ്റുകളുടെ മാത്രം.
തിരു.: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി ഏതാനും മിനിറ്റുകളുടെ മാത്രം കാത്തിരിപ്പ്‌. രാവിലെ എട്ടു മണിക്കാണ് വോട്ട്‌ എണ്ണിത്തുടങ്ങുന്നത്. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്‌. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ ആണ് എണ്ണുന്നത്. അതിനു ശേഷം വോട്ടിങ്‌ യന്ത്രങ്ങള്‍ തുറക്കും. അര മണിക്കൂറിനുള്ളില്‍ ആദ്യഫലങ്ങള്‍ എത്തും . ഏതാണ്ട് പതിനൊന്നു മണിയോടെ ഗ്രാമപഞ്ചായത്തുകളിലെ ജനവിധിയുടെ ചിത്രം പൂർണ്ണമാകും. ഉച്ചയോടെ ഏല്ലായിടത്തെയും അന്തിമ ഫലം അറിയാം.
       പഞ്ചായത്ത്‌, ബ്ലോക്ക്‌, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഫലങ്ങള്‍ അതാത് വരണാധികാരികള്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിലെ ഫലം ജില്ലാ കലക്ടറാണ്‌ പ്രഖ്യാപിക്കുക. വോട്ടുനില സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഒ‍ൗദ്യോഗിക ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമായ TREND ല്‍ പ്രസിദ്ധീകരിക്കും. ലീഡ് നിലയും ഫലവും ഇവിടെ തത്സമയം അറിയാം.

Post a Comment

0 Comments

Ad Code

Responsive Advertisement